ടെലിവിഷന്‍ അവതാരക, മോഡല്‍, അഭിനേത്രി എന്നീ മേഖലകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ മടിക്കാത്ത താരം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ സാന്നിധ്യം അറിയിച്ചുകൊണ്ടായിരുന്നു.

ഇപ്പോഴിതാ മറ്റൊരു മേഖലയിലും കൂടി തിളങ്ങാന്‍ ഒരുങ്ങുകയാണ് താരം. വ്‌ളോഗിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് രഞ്ജിനി. 'ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക', എന്ന കുറിപ്പോടെ വ്‌ളോഗിന്റെ ഒരു ടീസറും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

എന്തിനെക്കുറിച്ചുള്ള വ്‌ളോഗ് ആണെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും യാത്ര സംബന്ധിച്ചുള്ളതാവാം വ്‌ളോഗിലെ വിഷയങ്ങളെന്നാണ് രഞ്ജിനി വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന ടാഗുകള്‍ സൂചിപ്പിക്കുന്നത്.  നിരവധി ആരാധകര്‍ താരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Ranjini

Content Highlights : Ranjini Haridas Youtube Channel Vlogging Ranjini Anchor Vlog