ട്ടപ്പയുടെ രഹസ്യം ഇപ്പോള്‍ പരസ്യമാണ്. ബാഹുബലിയുടെ അവസാന ഭാഗം കണ്ടിറങ്ങിയവരുടെ മനസ്സില്‍ മറ്റൊരു സംശയം ബാക്കിനിൽക്കുന്നു. ആരാണ് ചിത്രത്തിലെ പ്രതിനായകന്‍ ഭല്ലലദേവന്റെ ഭാര്യ.

ഭല്ലലദേവന് ഭദ്ര എന്നൊരു മകനുണ്ടെന്നും അയാൾ കൊല്ലപ്പെടുകയാണെന്നും പറയുന്നുണ്ടെങ്കിലും സിനിമയുടെ രണ്ട് ഭാഗങ്ങളിലും ഭദ്രയുടെ അമ്മ എന്ന കഥാപാത്രമില്ല. ഭല്ലലദേവന് ഭാര്യയില്ലെ?. അവര്‍ക്ക് എന്ത് സംഭവിച്ചു?. രാജമൗലി വിട്ടുകളഞ്ഞ ഈ സമസ്യയ്ക്ക് ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകര്‍. ഒടുവില്‍ അതിനുള്ള ഉത്തരം ഭല്ലലദേവനായി ഉജ്വല പ്രകടനം കാഴ്ചവച്ച റാണ ദഗ്ഗുബട്ടി തന്നെ തന്നു.

അവന് അമ്മയില്ല. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായതാണ് അവന്‍-ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റാണ ദഗ്ഗുബട്ടി സരസമായി പറഞ്ഞു.