മിമിക്രിയിലും അഭിനയത്തിലും മാത്രമല്ല, ചിത്രരചനയിലും പ്രാവീണ്യമുള്ള വ്യക്തിയാണ് കോട്ടയം നസീര്‍. അദ്ദേഹത്തിന്റെ ചിത്രകലാവാസനയെക്കുറിച്ച് ആരാധകരില്‍ ചിലര്‍ക്കെങ്കിലും പരിചയമുണ്ട്. ഇടയ്ക്കിടെ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്. മിമിക്രി അല്ലാതെ ചിത്രംവരയിൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ കോട്ടയം നസീര്‍ ഇപ്പോള്‍ ലോകത്തെ അറിയപ്പെടുന്ന കലാകാരനായേനെ എന്നാണ് രമേഷ് പിഷാരടി പറയുന്നത്. നസീര്‍ വരച്ച ചിത്രങ്ങളില്‍ ചിലത് പങ്കുവെച്ചുകൊണ്ടാണ് പിഷാരടി ഇതു പറയുന്നത്. ലോക്ഡൗണില്‍ നേരമ്പോക്കായി നസീര്‍ വരച്ചവയാണിവ.

പിഷാരടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കോട്ടയം നസിര്‍...മിമിക്രി കലാകാരന്മാര്‍ക്കിടയിലെ 'ഒരേ ഒരു രാജാവ് '??
അതുല്യനായ ഒരു ചിത്രകാരന്‍ കൂടെയാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ എക്‌സിബിഷന്‍ കണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ്. 'മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു; ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ..
അദ്ദേഹത്തിന്റെ ചില Lock down നേരമ്പോക്കുകള്‍ എനിക്കയച്ചു തന്നത് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കുന്നു ..

ramesh

kottayam nazeer

kottayam nazeer

kottayam nazeer

 

Content Highlights : ramesh pisharody shares pictures drawn by kottayam nazeer in lockdown