പൃഥ്വിരാജും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം വിജയകമായി പ്രദര്‍ശനം തുടരുകയാണ്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് അതിലെ ഒരു ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നഞ്ചിയമ്മ എന്ന ഗായിക ആലപിച്ച ഗാനമായിരുന്നു അത്. പാട്ടിന്റെ അവസാനം നഞ്ചിയമ്മ പറയുന്ന നിഷ്‌കളങ്കമായ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയില്ലെന്നും ഏത് സിനിമയ്ക്ക് വേണ്ടിയാണ് താന്‍ പാടിയത് എന്ന് പോലും അറിയില്ലെന്നുമാണ് നഞ്ചിയമ്മ പറഞ്ഞത്. 

നഞ്ചിയമ്മയുടെ വാക്കുകള്‍ കടമെടുത്ത് മറ്റൊരു രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. പ്രായമായ ഒരു സ്ത്രീയോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ച രമേഷ് പിഷാരടി ഇങ്ങനെക്കുറിച്ചു ''എനിക്ക് പൃഥ്വിരാജ് ആരാണെന്നറിയാം, ബിജു മേനോന്‍ ആരാണെന്നും അറിയാം, നീ ഏതാടാ...'' . രമേഷ് പിഷാരടിയുടെ വാക്കുകളും ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പടര്‍ത്തുകയാണ്.

Ramesh Pisharody Funny Instagram post ayyappanum koshiyum nachiyamma dialogue

Content Highlights: Ramesh Pisharody Funny Instagram post, ayyappanum koshiyum, nachiyamma dialogue