ടെലിവിഷനില്‍ മാത്രമല്ല തനിക്ക് ലഭിക്കുന്ന വേദി എന്തായാലും അവിടെ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കാന്‍ കഴിവുള്ള നടനാണ് രമേഷ് പിഷാരടി. സമൂഹ മാധ്യമങ്ങളില്‍ പിഷാരടിയുടെ പോസ്റ്റുകള്‍ സൂപ്പര്‍ ഹിറ്റാകുന്നതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല, ഈ തമാശകള്‍ തന്നെ. അമേരിക്കന്‍ യാത്രയ്ക്കിടെ പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രം ആവേശത്തോടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ദൃഢകായനായ ബോഡി ബില്‍ഡര്‍ക്കൊപ്പമുള്ള ചിത്രം പിഷാരടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ചു. 'ഞാനും എന്റെ ശിഷ്യനും ജിമ്മില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം' ഇതായിരുന്നു പിഷാരടി ചിത്രത്തിന് തലക്കെട്ടായി നല്‍കിയത്.