കേരളത്തില്‍ ഇത് കുത്തിപ്പൊക്കലിന്റെ കാലമാണ്. ഫെയ്‌സ്ബുക്കില്‍ മണ്‍മറഞ്ഞുപോയിരുന്ന വിലപ്പെട്ട ഫോട്ടോകള്‍ ഓരോന്നായി കൂട്ടുകാര്‍ കുത്തിപ്പശാക്കിക്കൊണ്ടിരിക്കുകയാണ്. നാണക്കേട് കൊണ്ട് കണ്ടംവഴി ഓടേണ്ട അവസ്ഥയിലാണ് പലരും. പലരും ഫോട്ടോയായ ഫോട്ടോയൊക്കെ ഹൈഡ് ചെയ്തുകഴിഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല, സെലിബ്രിറ്റികളും കുത്തിപ്പൊക്കി അര്‍മാദിക്കുകയാണ്. എന്നാല്‍, രമേഷ് പിഷാരടി കുത്തിപ്പൊക്കിയത് തന്റെ തന്നെ ഒരു പഴയ ഫോട്ടോയാണ്. പഴയൊരു സ്‌കിറ്റിന്റേതാണ് ഫോട്ടോ.

കൂടെ ഒരു കുറിപ്പുമുണ്ട്. എനിക്ക് പിന്നെ ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി. കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും (സുജിത്ത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ്.പി.എസ്) ആണ്.

പൊങ്ങിവന്ന ഫോട്ടോയിലെ പിഷാരടിയുടെ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പൊട്ടിയ കൈയുമായുള്ള, മെലിഞ്ഞ രൂപത്തെക്കുറിച്ചുള്ള അഭിപ്രായം നിര്‍ലോഭം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തകയും ചെയ്തു അവര്‍.

 കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങ്യും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു. പക്ഷേ, ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യം എന്നായിരുന്നു ഒരു കമന്റ്. അവരൊക്കെ കളിച്ചു നടന്നാലും അവസാനം ഒരു ജോലിയൊക്കെ ശരിയായി സെറ്റില്‍ഡ് ആയി. ചേട്ടന്‍ ഇപ്പോഴും ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ചു നടക്കുന്നു എന്നാണ് മറ്റൊന്ന്.

Content Highlights: Ramesh Pisharady Facebook Old Photos Kuthippokkal