അതേ ശശി തരൂരിനും പൃഥ്വിക്കും ഒരു എതിരാളി, ഈ എഴുതിയിരിക്കുന്നതിന്റെ മലയാളം അറിയുന്ന ആരുമില്ലേ ഇവിടെ?

ഇം​ഗ്ലീഷ് ഭാഷ പറഞ്ഞ് ഞെട്ടിക്കുന്ന രണ്ട് മലയാളികളാരെന്ന് ചോദിച്ചാൽ ഏതുറക്കത്തിലും മലയാളി പറയുന്ന പേരുണ്ട്. ശശി തരൂർ എം.പിയും നടൻ പൃഥ്വിരാജും. പല അവസരങ്ങളിലും ഇരുവരുടെയും ഇം​ഗ്ലീഷ് പ്രയോ​ഗം കണ്ട് ഞെട്ടിയിട്ടുണ്ട് നമ്മൾ. എന്നാൽ ഇപ്പോൾ ഇരുവർക്കും ശക്തനായ ഒരു എതിരാളി രം​ഗത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല സാക്ഷാൽ രമേശ് പിഷാരടി.

ജന്മദിനമാഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസ നേർന്നു കൊണ്ട് പിഷാരടി പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കടിച്ചാൽ പൊട്ടാത്ത ഇം​ഗ്ലീഷിലുള്ള ആശംസ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതിന്റെ അർഥം അറിയുന്ന ആരെങ്കിലുമുണ്ടോ എന്നാണ് പോസ്റ്റിന് താഴെ കൂടുതലായി വരുന്ന അന്വേഷണം. ഇതിന്റെ അർഥം പറയാൻ പൃഥ്വി തന്നെ രം​ഗത്തെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.😎

Posted by Ramesh Pisharody on Friday, 16 October 2020

നേരത്തെയും രസികൻ ക്യാപ്ഷൻ കൊണ്ട് പിഷാരടി ശ്രദ്ധ നേടിയിട്ടുണ്ട്. മുപ്പത്തിയെട്ടാം ജന്മദിനമാഘോഷിക്കുകയാണ് പൃഥ്വി. കുടുംബത്തിനൊപ്പമാണ് താരത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം

Content Highlights : Ramesh Pisharody Birthday wish to Prithviraj English Troll