ര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ കച്ചവടം ചെയ്യാന്‍ നില്‍ക്കുന്ന രമേഷ് പിഷാരടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആത്മമിത്രവും സഹപ്രവര്‍ത്തകനുമായ ധര്‍മ്മജന്റെ മീന്‍ കച്ചവടം ഏറ്റെടുത്തിരിക്കുന്ന പിഷാരടിയോട് കൗതുകത്തോടെ ഒരു ആരാധകന്‍ ചോദിച്ചു. 

'ചേട്ടന്‍ വെജിറ്റേറിയന്‍ അല്ലേ? '

ഉടന്‍ വന്നു, പിഷാരടിയുടെ മറുപടി. '2018 ജൂണ്‍ 15 വരെ വെജിറ്റേറിയന്‍ ആയിരുന്നു.' ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്ന പിഷാരടിക്ക് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. 

ധര്‍മ്മജനും 11 ഉറ്റസുഹൃത്തുക്കളും ചേര്‍ന്ന് 2018 ജൂലൈ അഞ്ചിനാണ് ധര്‍മ്മൂസ് ഫിഷ് ഹബ് തുടങ്ങുന്നത്. കുഞ്ചാക്കോ ബോബനാണ് കട ഉദ്ഘാടനം ചെയ്തത്. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മ്മജന്‍ വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

കട ക്കാരൻ .... #dharmoosfishhub #sidebusiness

A post shared by Ramesh Pisharody (@rameshpisharody) on

Content highlights : ramesh pisharody at dharmajan bolgatty's fish hub kochi photos viral