രു ഇടവേളയ്ക്കുശേഷം സംവിധായകന്‍ രാംഗോപാല്‍ വര്‍മ വീണ്ടും ട്വിറ്ററില്‍ സജീവമായിരിക്കുകയാണ്. ഇക്കുറി രാഷ്ട്രീയക്കുപ്പായമണിയുന്ന രജനികാന്തിനെ പുകഴ്ത്തിയും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്ല്യാണിനെ വെല്ലുവിളിച്ചുകൊണ്ടുമാണ് ട്വിറ്ററിന്റെ വിവാദനായകന്റെ വരവ്.

ഇതുപോലുള്ള ഇടിമുഴക്കം മുന്‍പ് അനുഭവിച്ചിട്ടില്ലെന്നാണ് ആര്‍.ജി.വി രജനിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ മുഴുവന്‍ ജനങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നാണ് എന്റെ പ്രവചനം. അദ്ദേഹത്തിനെതിരെ മത്സരിക്കുക എന്നത് ഏതൊരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളവും മണ്ടത്തരമാണ്. മഹത്തരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചില ആളുകള്‍ കാരണം നഷ്ടപ്പെട്ട തമിഴന്മാരുടെ ആത്മാഭിമാനത്തെ വീണ്ടും പ്രോജ്വലിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. നഷ്ടപ്പെട്ട ഈ ആത്മാഭിമാനത്തെ തിരിച്ചുനല്‍കിയിരിക്കുകയാണ് അദ്ദേഹം.

രജനി തമിഴ്നാട്ടില്‍ ചെയ്യുന്നതുപോലെ പവന്‍ കല്ല്യാന്‍ ആന്ധ്രയിലും ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആന്ധ്രയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇതിനുള്ള ചങ്കൂറ്റമില്ലെങ്കില്‍ അദ്ദേഹം തമിഴില്‍ രജനിയെപ്പോലൊരു സൂപ്പര്‍സ്റ്റാറല്ല, ഒരു സാധാരണ താരം മാത്രമാണെന്ന് തലുങ്ക് ജനതയും അദ്ദേഹത്തിന്റെ ആരാധകരും കരുതും. തങ്ങളുടെ സൂപ്പര്‍സ്റ്റാറിന് തമിഴരുടെ സൂപ്പര്‍സ്റ്റാറിന്റെയത്ര ചങ്കൂറ്റമില്ലെന്ന് തെലുങ്കര്‍ കരുതും- ട്വീറ്റ് പരമ്പരയില്‍ രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ram gopal varma

ട്വിറ്ററിന് അവധി നല്‍കും മുന്‍പ് ചിരഞ്ജീവിയുടെ തിരിച്ചുവരവ് ചിത്രം ഖിലാഡി നമ്പര്‍ 150നും പവന്‍ കല്ല്യാണത്തിന്റെ അഞ്ജാതവാസിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍.ജി.വി. ഉന്നയിച്ചിരുന്നത്. അഞ്ജാതവാസ റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് ആര്‍.ജി.വി. വീണ്ടും ട്വിറ്ററില്‍ സജീവമാകുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

Content Highlights : rajnikanth into politics Ram Gopal Varma On Rajnikanth's Entry Into Politics pawan kalyan