മിഴ്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി.  മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളുടെ തിരക്കിലാണ് താരമിപ്പോള്‍. എല്‍. സുരേഷ് സംവിധാനം ചെയ്യുന്ന നീയാ 2 എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെ പുതിയ സിനിമ.

ഫിറ്റ്‌നസാണ് തനിക്കിപ്പോള്‍ ഹരമെന്ന് റായ് ലക്ഷ്മി പറയുന്നു. തന്റെ വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട് . എന്നാല്‍ റായ് ലക്ഷ്മിയെക്കുറിച്ച് ആരാധകരില്‍ ചിലര്‍ക്ക് ഒരുപാട്‌ രഹസ്യങ്ങള്‍ അറിയാനുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അതില്‍ താരത്തിന്റെ കാമുകന്‍ ആരാണെന്നതാണ് ഏറ്റവും ട്രെന്‍ഡിങായ ചോദ്യം. നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഇതെക്കുറിച്ച് മനസ്സു തുറക്കുകയാണ് റായ് ലക്ഷ്മി. 

എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ സമയം ഇല്ല- റായ് ലക്ഷ്മി പറഞ്ഞു.  
 
'റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി' എന്ന് ഗൂഗിളില്‍ ഇപ്പോഴും ചിലര്‍ തിരയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ താരത്തിന്റെ രസകരമായ പ്രതികരണം ഇങ്ങനെ.

ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ- റായ് ലക്ഷി ചോദിക്കുന്നു. 

ഒരു കാലത്ത് റായ് ലക്ഷ്മിക്ക് ധോണിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന കാലത്താണ് റായ് ലക്ഷ്മി  ധോണിയെ പരിചയപ്പെടുന്നത്. ആ കാലത്ത് റായ് ലക്ഷ്മിയും ധോണിയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല. 

Content Highlights: Raai Laxmi In IPL With Dhoni lakshmi rai  interview on neeya 2 love