പുതിയ മെയ്‌ക്കോവര്‍ ചിത്രങ്ങള്‍ കൊണ്ട് അമ്പരിപ്പിക്കുകയാണ് തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കുവച്ച ഒരു ബിക്കിനി ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

"ഈ ബിക്കിനി  ശരീരം നേടിയെടുക്കാന്‍  ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും  കഴിയുന്നില്ല. ജീവിതകാലം മുഴുവന്‍ ഞാന്‍ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവില്‍ ഞാനൊരു  പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാന്‍ ഇഷ്ടപെടുന്നു

ഫിറ്റ് ആയിരിക്കുക എന്നാല്‍ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതില്‍ എനിക്കു സന്തോഷമുണ്ട്, നിങ്ങളില്‍ വിശ്വസിക്കൂ...എന്തും നേടിയെടുക്കാനാകും.'' ബിക്കിനി ചിത്രം പങ്കുവച്ചുകൊണ്ട് റായ് ലക്ഷ്മി കുറിച്ചു. സെലിബ്രിറ്റീസ് അടക്കം നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത് 

Raai Laxmi

നേരത്തെ ജൂലി 2 എന്ന ചിത്രത്തിനായി താരം നടത്തിയ മെയ്‌ക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപീയ നായികയായെത്തിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്.

വരലക്ഷ്മി, ജയ് കാതറിന്‍ തെരേസ എന്നിവര്‍ക്കൊപ്പം വേഷമിട്ട നീയാ 2 ആണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴ് ചിത്രം സിന്റ്രല്ല, കന്നട ചിത്രം ജാന്‍സി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്റ്റുകള്‍ 

Content Highlights : Raai Laxmi Bikkini Picture Goes viral Actress Raai Laxmi In New Makeover