മുംബൈ: ബോളിവുഡിൽ തൊടുന്നതെല്ലാം വിവാദമാണ്. ദിവസവും ഒരു വിവാദമെങ്കിലും പൊടിതട്ടി എടുത്തില്ലെങ്കിൽ ഉറക്കമുണ്ടാവില്ല താരങ്ങൾക്കും മാധ്യമങ്ങൾക്കും. അതിനുവേണ്ടി എത്ര തരംതാഴാനും അവർ തയ്യാറുമാണ്. നടി പ്രിയങ്ക ചോപ്രയുടെ കക്ഷമാണ് പുതിയ പ്രശ്നം. പ്രിയങ്ക കക്ഷം കാട്ടി നിൽക്കുന്ന മാക്‌സിം മാഗസിന്റെ പുറംചട്ടയ്ക്കുള്ള ഫോട്ടോയെ ചൊല്ലിയാണ് വിവാദവും സാമൂഹിക മാധ്യമങ്ങളിലെ  ചർച്ചകളുമെല്ലാം. അസ്വഭാവികമാം വിധം മിനുക്കമുള്ള കക്ഷം എന്ന അടിക്കുറിപ്പുമായി പ്രത്യക്ഷപ്പെട്ട ഫോട്ടോ കണ്ടപ്പോൾ തന്നെ പലർക്കും ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയായി. പ്രിയങ്കയുടെ കക്ഷം അത്ര സുന്ദരമല്ലെന്നും കവർ ഫോട്ടോയ്ക്കുവേണ്ടി ചിത്രം ഫോട്ടോഷോപ്പിൽ മിനുക്കിയെടുത്തതാണെന്നാണ് എതിരാളികളുടെ ആരോപണം. ഒടുവിൽ വിശദീകരണവുമായി പ്രിയങ്ക തന്നെ രംഗത്തുവരേണ്ട ഗതികേടായി. 

 

Here is another "pit-stopping" picture to add to the debate. #WillTheRealArmpitPleaseStandUp #nofilter #armpitdiaries

A photo posted by Priyanka Chopra (@priyankachopra) on

വിവാദങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ദിവസം പ്രിയങ്ക തന്റെ ട്വിറ്ററില്‍ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തു. കൈ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിനൊപ്പം ചര്‍ച്ചകള്‍ക്ക് ചൂട് പിടിപ്പിക്കാന്‍ ഇതാ മറ്റൊരു ചിത്രംകൂടിയെന്ന അടിക്കുറിപ്പുമുണ്ട്.