രാധകരുടെ ബാഹുല്യം കൊണ്ട് സമ്പന്നയാണ് ബോളിവുഡിന്റെയും ഇപ്പോള്‍ ഹോളിവുഡിന്റെയും സ്വന്തമായ പ്രിയങ്ക ചോപ്ര. എന്നാൽ, ഇപ്പോൾ ആളുകളുടെ കണ്ണു തള്ളുന്നത് പ്രിയങ്കയുടെ ആരാധകരുടെ എണ്ണം കണ്ടല്ല. താരത്തിന്റെ ഇ മെയിലിലെ തുറക്കാത്ത സന്ദേശങ്ങളുടെ എണ്ണം കണ്ടാണ്.

രണ്ട് ലക്ഷത്തില്‍പരം തുറക്കാത്ത സന്ദേശങ്ങളാണ് പ്രിയങ്കയുടെ മെയിലിലുള്ളത്. ഹോളിവുഡ് ടെലിവിഷന്‍ സീരിസായ ക്വാണ്ടിക്കോ 3ലെ പ്രിയങ്കയുടെ സഹതാരമായ അലന്‍ പോവെല്ലാണ് തുറക്കാത്ത സന്ദേശങ്ങളുടെ എണ്ണം കാണിക്കുന്ന പ്രിയങ്കയുടെ ഫോണിന്റെ ചിത്രം പങ്കുവച്ചത്. 

ആരും തന്നെ പ്രിയങ്കയ്ക്ക് ഇ മെയിലുകള്‍ അയക്കരുത്. അവരൊരിക്കലും അത് വായിക്കാന്‍ പോകുന്നില്ല. ഇതൊരു റെക്കോഡ് ആണ്. ഈ റെക്കോര്‍ഡ് ഭേധിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ഞാന്‍ വെല്ലുവിളിക്കുന്നു  എന്ന കുറിപ്പോടെയാണ് അലന്‍ ചിത്രം പങ്കുവച്ചത്.

priyanka chopra

തങ്ങള്‍ വലിയ താരങ്ങള്‍ ഒന്നുമല്ല എങ്കില്‍ പോലും തങ്ങളുടെ ഫോണിലും ആയിരക്കണക്കിന് തുറക്കാത്ത സന്ദേശങ്ങളുണ്ടെന്നും പറഞ്ഞാണ് സ്‌ക്രീന്‌ഷോട് സഹിതം ചിലര്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

ABC യുടെ ക്വാണ്ടിക്കോ സീസണ്‍ 3 ലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് . രണ്ടു ഹോളിവുഡ് ചിത്രങ്ങള്‍ കൂടി താരം കരാര്‍ ചെയ്തിട്ടുണ്ട്. 

Content Highlights : Priyanka chopra Quantico season 3 , Hollywood, Priyanka Chopra Unopened Mails