ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രവും അതിന് സഹോദരിയും നടിയുമായ പരിനീതി ചോപ്ര നൽകിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാവുന്നത്. 

ഭർത്താവും ​ഗായകനുമായ നിക് ജോനാസുമൊത്തുള്ള ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. പ്രിയങ്കയുടെ ഈ ബിക്കിനി ചിത്രം വൈറലായതിന് പിന്നാലെ അതിന് പരിനീതി നൽകിയ രസകരമായ കമന്റും വൈറലായി മാറി. "ജീജു, മിമി ദീ​ദീ എന്താണ് ഇവിടെ നടക്കുന്നത്, കുടുംബം ഇൻസ്റ്റാ​ഗ്രാമിലുണ്ടേ...കണ്ണടച്ച് ലൈക്ക് ബട്ടൻ അമർത്താൻ ശ്രമിക്കുന്നു" എന്നാണ് പരിനീതി കുറിച്ചത്. 

ലണ്ടനിലാണ് പ്രിയങ്കയും നിക്കും ഇപ്പോൾ ഉള്ളത്. റസ്സോ ബ്രദേഴ്സിന്റെ സിറ്റാഡെൽ എന്ന സീരീസിന്റെ ചിത്രീകരണ തിരക്കുകളിലാണ് പ്രിയങ്ക. അടുത്തിടെ സീരീസിന്റെ ചിത്രീകരണത്തിനിടയിൽ താരത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

സീരീസിന് പുറമേ ഫർഹാൻ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലും പ്രിയങ്കയാണ് നായിക. പ്രിയങ്കയെ കൂടാതെ  കത്രീന കൈഫും ആലിയ ഭട്ടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മൂവരും ആ​ദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജീ ലെ സരാ എന്നാണ് സിനിമയുടെ പേര്. ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. സോയാ അക്തറുമായി ചേര്‍ന്നാണ് ഫർഹാൻ അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 

content highlights : priyanka chopra shares beach vacation pictures with nick jonas parineeti chopras funny comment