പ്രിയങ്ക ഇപ്പോൾ ബോളിവുഡിന്റെ സ്വകാര്യ സ്വത്തല്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹോളിവുഡിന്റെയും മനം കവർന്നുകഴിഞ്ഞു പി.സി. ഇന്ത്യയിൽ മാത്രമല്ല, കടലിപ്പുറത്തുമുണ്ട് ആരാധകർ ഏറെ. സാധാരണക്കാർ മാത്രമല്ല, സെലിബ്രിറ്റികളുമുണ്ട് പ്രിയങ്കയുടെ ആരാധകരിൽ എന്നത് പരസ്യമായ രഹസ്യമാണ്.

 ഇപ്പോഴിതാ ഈ ആരാധനയുടെ സാക്ഷ്യപത്രമായി ഒരു ചിത്രം വൻ തോതിൽ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ന്യൂയോർക്കിൽ നടന്ന ഗോൾഡൻ ഹാർട്ട് അവാർഡ്​ദാന ചടങ്ങിനിടെ എടുത്ത ചിത്രമായിരുന്നു അത്. ചടങ്ങിലെ അതിഥികളുമായി പരിചയം  പുതുക്കുന്ന പ്രിയങ്കയുടേതാണ് ഫ്രയിം. എന്നാൽ, നവോമി വാട്സും ആഷ്​ലി ഗ്രഹാമും ഇടം നേടിയ ഈ ഫ്രെയിമിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അത് ഹ്യൂ ജാക്മാന്റെ നോട്ടമാണ്. പ്രിയങ്കയെ കൗതുകപൂർവം നോക്കിയിരിക്കുകയാണ് ലെ മിസറബിളിലെ അഭിനയത്തിന് അഞ്ചു വർഷം മുൻപ് മികച്ച നടനുള്ള ഓസ്ക്കർ ലഭിച്ച ജാക്മാൻ.

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട ഉടനെ ചിത്രം വൻ ഹിറ്റായി. നോക്കൂ, ജാക്​മാന് പ്രിയങ്കയിൽ നിന്ന് കണ്ണെടുക്കാനാവുന്നില്ല, അതിൽ അത്ഭുതമില്ല എന്നായിരുന്നു പടം പങ്കുവച്ച സ്റ്റാർ ലൈഫ് സ്റ്റൈൽ വേൾഡ് കുറിച്ചത്. എന്നാൽ, പലർക്കും അറിയേണ്ടത് ജാക്മാന്റെ നോട്ടത്തിന്റെ പൊരുളായിരുന്നു. ജാക്മാൻ ആരാധനയോടെയാണ് പ്രിയങ്കയെ നോക്കുന്നതെന്ന് ഒരു കൂട്ടർ കണ്ടെത്തി.

priyanka chopra

ബോളിവുഡിലും ഹോളിവുഡിലുമായി പറന്നു നടന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന  പ്രിയങ്ക നിക്ക് യൊനാസിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബർ രണ്ടിന് ജോധ്പുരിലായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്.

Content Highlights: Priyanka Chopra Hugh Jackman Bollywood Hollywood Nick Jonas