മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയുമായി നടി പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു ഒരാള്‍ ഇത്തരത്തില്‍ കമന്റ് ചെയ്തത്. കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നല്ല മറുപടിയുമായി പ്രിയാമണി രംഗത്തെത്തി.
'രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതല്‍ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് മുസ്ലീം മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്തത്' എന്നായിരുന്നു അയാള്‍ ചോദിച്ചത്.
താന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണെന്നായിരുന്നു പ്രിയാമണി നല്‍കിയ മറുപടി. നടിയുടെ മറുപടിയെ അഭിനന്ദിച്ച് ഒട്ടനവധിപേര്‍ രംഗത്തെത്തി. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ടത് ആവശ്യമാണെന്നും, പ്രിയാമണിയെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും അവര്‍ കുറിച്ചു.
ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയാണ് പ്രയാമണിയുടെ ഭര്‍ത്താവ്. 2017ലായിരുന്നു ഇവര്‍ വിവാഹിതരായത്.
Content Highlights: Priyamani Instagram post