നടൻ തരുണും നടി പ്രിയാമണിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഒരു കാലത്ത് തെലുങ്ക് സിനിമയിൽ ശക്തമായിരുന്നു. 2005 ൽ നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഗോസിപ്പുകൾ ശക്തമായത്. എന്നാൽ ഇതെക്കുറിച്ച് ഇരുവരും അക്കാലത്ത് പ്രതികരിച്ചിരുന്നില്ല. ഒടുവിൽ വർഷങ്ങൾക്ക് ശേഷം പ്രിയാമണി തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ്. ഇക്കാര്യത്തിൽ തരുണിന്റെ അമ്മപോലും അങ്ങനെ ധരിച്ചിരുന്നുവെന്ന് പ്രിയാമണി പറയുന്നു.
''നവ വസന്തം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ഞാനും തരണും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നുവെന്നുമുള്ള വാർത്ത ആദ്യം കേൾക്കുന്നത്. തരുണിന്റെ അമ്മ റോജ രാജമണി ഷൂട്ടിങ് ലൊക്കേഷനിൽ എന്നെ കാണാൻ വന്നു. നിങ്ങൾ യഥാർഥത്തിൽ പ്രണയത്തിലാണോ എന്ന് തരുണിന്റെ അമ്മ എന്നോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ നിങ്ങൾ വിവാഹം കഴിക്കുന്നതിൽ യാതൊരു കുഴപ്പവും തനിക്കില്ലെന്നും, എന്തെങ്കിലുമുണ്ടെങ്കിൽ തന്നോട് പറഞ്ഞോളൂ എന്നും പറഞ്ഞു. ഞങ്ങൾ തമ്മിൽ പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പിന്നീട് തരുൺ അമ്മയോട് പറഞ്ഞു.
ഒരേ നായകനൊപ്പം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചാൽ ഇതുപോലെയുള്ള വാർത്തകൾ വരാൻ സാധ്യത കൂടുതലാണ്. എന്നാൽ ഞങ്ങൾ ആ സമയത്ത് ആകെ ഒരു ചിത്രത്തിൽ മാത്രമേ അഭിനയിച്ചിരുന്നള്ളു. എങ്കിലും ഞങ്ങളെ കുറിച്ചുള്ള കിംവദന്തികൾ അന്നേ ഉണ്ടായിരുന്നു''- പ്രിയാമണി കൂട്ടിച്ചേർത്തു.
ചെമ്പരത്തി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ റോജാമണിയാണ് തരുണിന്റെ അമ്മ. മെെ ഡിയർ മുത്തച്ഛൻ, അഞ്ജലി, അഭയം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ നടനാണ് തരുൺ. അഞ്ജലിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും തരുൺ സ്വന്തമാക്കിയിരുന്നു. 2000 ൽ പുറത്തിറങ്ങിയ നുവ്വേ കവാലി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച തരുൺ ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. 2018 ന് ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് നിർമാണ രംഗത്ത് പ്രവർത്തിക്കുകയാണ് അദ്ദേഹം.
Content Highlights: Priyamani about her rumoured affair with actor Tarun kumar mother Roja Mani