സ്പെൻസും കോമഡിയും വേണ്ടുവോളമുണ്ട് പ്രിയദർശന്റെ സിനിമകളിൽ. ഈ ചേരുവകളൊക്കെ ചേർത്ത് കഴിഞ്ഞ ദിവസം പ്രിയൻ ഒരു ആശംസ നേർന്നു. ആർക്കാണെന്നില്ല. "നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ." ഇതായിരുന്നു ഊരും പേരുമില്ലാതെ പ്രിയൻ ഫെയ്​ബുക്കിൽ കുറിച്ച വാചകം.

ഇതാർക്കുള്ള സന്ദേശമാണ് എന്ന ചർച്ച പൊടിപൊടിക്കുമ്പോഴാണ് മകൾ കല്ല്യാണി ഇൻസ്റ്റഗ്രാമിൽ പണി പറ്റിച്ചത്. അമ്മ ലിസിക്കുള്ള പിറന്നാൾ ആശംസയായിരുന്നു അത്. "ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഇല്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്ക് കാണിച്ച് കൊടുത്തോളാം അത് അമ്മയെ വളരെയധികം  സന്തോഷിപ്പിക്കും". ഇതായിരുന്നു കല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഇതാണ് പ്രിയന്റെ രഹസ്യം പൊളിച്ചത്. പിരിഞ്ഞുകഴിയുന്ന ഭാര്യ ലിസിക്കുള്ള ആശംസയായിരുന്നു അതെന്ന് ആളുകൾക്ക് മനസ്സിലായത് ഇതോടെയാണ്. ഇതോടെ പിന്നെ പ്രിയന്റെ ആശംസയ്ക്കു കീഴിൽ കമന്റുകളുടെ പെരുമഴയായി.

നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014ല്‍ പ്രിയനും ലിസിയും തമ്മിൽ പിരിഞ്ഞത്. ലിസി തന്റെ എല്ലാമായിരുന്നുവെന്നും ലിസിയെക്കൂടാതെ ചുറ്റും ശൂന്യതയാണെന്നും പ്രിയദര്‍ശന്‍ പല തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ശരിക്കും സിനിമാശൈലിയിലുള്ള പ്രിയന്റെ നിഗൂഢമായ ആശംസ വരുന്നത്.

priyadarshan

പ്രിയന്റെ വൈാരികമായ കുറിപ്പ് എന്തായാലും ട്രോളന്മാർക്ക് വലിയ ആഘോഷമായി. എന്നാല്‍ ഇപ്പോള്‍ ഈ ആശംസയ്ക്ക് താഴെ ട്രോളുകളുടെ പെരുമഴയാണ്. തന്നോടിത് നേരിട്ട് പറഞ്ഞാല്‍ പോരായിരുന്നോ എന്താണൊരു ഉത്തരവാദിത്തം ഇല്ലാത്തത്. പിറന്നാള്‍ കഴിഞ്ഞ മാസമായിരുന്നു മറന്നുവല്ലേ എന്ന് തുടങ്ങി ആശംസ തനിക്കാണെന്ന രീതിയില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ വരെ കോര്‍ത്തിണക്കി കിടിലന്‍ ട്രോളുകളാണ് ആശംസയ്ക്ക് താഴെ വന്നിരിക്കുന്നത്.

priyadarshan

 

priyadarshan

Content Highlights : priyadarshan wishes lissy on her birthday gets trolled, priyadarshan, Kalyani priyadarshan, lissy