സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് പുണെ സ്വദേശി ശശികാന്ത് പെധ്വാൾ. ബോളിവുഡിന്റെ ബി​ഗ് ബി സാക്ഷാൽ അമിതാഭ് ബച്ചനുമായുള്ള അസാധ്യമായ സാമ്യമാണ് ശശികാന്തിനെ ശ്രദ്ധേയനാക്കുന്നത്. ശശികാന്തിന്റെ ഈ രൂപസാദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശനും. സംശയം തീർക്കാൻ അത് ബച്ചനല്ലെന്ന് ഉറപ്പിക്കാൻ വേണ്ടി അഭിഷേക് ബച്ചനെ പ്രിയൻ നേരിട്ട് വിളിക്കുകയും ചെയ്തു.

"അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാൻ അഭിഷേകിനെ വിളിച്ചപ്പോൾ സത്യം തന്നെ എന്ന് പറഞ്ഞു..." ശശികാന്തിന്റെ വീഡിയോ പങ്കുവച്ച് പ്രിയദർശൻ കുറിച്ചു.

ബച്ചന്റെ അതേ ഹെയർസ്റ്റൈലും താടിയുമായി അദ്ദേഹത്തിന്റെ സി​ഗ്നേച്ചർ ഡാൻസ് സ്റ്റെപ്പുകൾ അവതരിപ്പിക്കുന്ന ശശികാന്തിനെ കണ്ടാൽ ബച്ചൻ അല്ലെന്ന് ആരും പറയില്ല. ടിക് ടോകിൽ ബച്ചനെ അനുകരിച്ച് ആരാധകരെെ സൃഷ്ടിച്ചിട്ടുണ്ട് ശശികാന്ത്.

content highlights : priyadarshan shares video of amitabh bachchans dupe shashikanth pedwal