റ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ നിരവധി ആരാധകരെയാണ് പ്രിയ നേടിയെടുത്തത്. പരസ്യ രംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും നിരവധി അവസരങ്ങളാണ് പ്രിയയെ തേടിയെത്തുന്നത്. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി  ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 

സിനിമാ ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പ്രിയ ഇപ്പോള്‍. സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഒരു ഗൗണാണ് പ്രിയ  ധരിച്ചത്. അത് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്‌സൈറ്റുകള്‍.

2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. 

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗിനും വിക്കി കൗശാലിനുമൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. രണ്‍വീറിന്റെ അടുത്ത ചിത്രത്തില്‍ പ്രിയ നായികയാകുമെന്നും അഭ്യൂഹങ്ങളുണ്ട്. 

70 കോടി രൂപ മുതല്‍ മുടക്കിലാണ് പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ഒരുങ്ങുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. യു.കെയിലാണ് സിനിമ ചിത്രീകരിക്കുന്നത്. 

Content Highlights:priya warrier new movie teaser, sridevi bungalow,  priya dress, deepika padukone,  ranvir singh