രൊറ്റ കണ്ണിറുക്കല്‍ കൊണ്ട് തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും വൈറലായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ഇപ്പോഴിതാ പ്രിയയുടെ മറ്റൊരു വീഡിയോയും വൈറലായിരിക്കുകയാണ്. എന്നാല്‍ കണ്ണിറുക്കുന്ന വീഡിയോ അല്ലെന്ന് മാത്രം.
 
ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡില്‍ കയറി അലറി വിളിക്കുന്ന പ്രിയയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഡാര്‍ ലവിലെ പ്രിയയുടെ സഹതാരമായ റോഷന്റെ വെല്ലുവിളി ഏറ്റടുത്തായിരുന്നു റോളര്‍ കോസ്റ്ററില്‍ പ്രിയ കയറിയത്. റോളര്‍ കോസ്റ്റര്‍ യാത്ര പൂര്‍ത്തിയാക്കിയ പ്രിയ രണ്ടാമതൊന്നുകൂടി റൈഡില്‍ കയറാന്‍ ധൈര്യമുണ്ടോ എന്ന് റോഷനെ വെല്ലുവിളിക്കുകയും ചെയ്തു.

എന്നാല്‍ പതിവ് പോലെ പ്രിയയുടെ ഈ വീഡിയോയ്ക്കും ട്രോളുകളുടെ പൂരമാണ്. പ്രിയയുടെ നിലവിളിയും റോഷന്റെ പ്രതികരണവുമെല്ലാം കൂട്ടിച്ചേര്‍ത്താണ് ട്രോളന്മാര്‍ ആഘോഷമാക്കുന്നത് 

Content Highlights : priya varrier recoil challenge roller coster ride adaar love wink girl priya varrier roshan