രൊറ്റ കണ്ണിറുക്കല്‍ കൊണ്ട് കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് വൈറലായ താരമാണ് പ്രിയ വാര്യര്‍. ആദ്യ ചിത്രമായ ഒരു അഡാര്‍ ലവ് പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ ഉള്‍പ്പടെ നിരവധി അവസരങ്ങളാണ് പ്രിയയെ തേടി വന്നത്. രാജ്യാന്തര തലത്തില്‍ വരെ പ്രശസ്തയായി നില്‍ക്കുമ്പോള്‍ പോലും പ്രിയയുടെ മനസ്സില്‍ ബാക്കി നില്‍ക്കുന്ന ഒരു വലിയ ആഗ്രഹമുണ്ട്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ലാലേട്ടനൊപ്പമുള്ള ആ ആഗ്രഹത്തെകുറിച്ച് പ്രിയ മനസ് തുറന്നത് 

പ്രിയയുടെ വാക്കുകള്‍ 

'ഇനി ബാക്കിയുള്ള ആഗ്രഹങ്ങളില്‍ ആദ്യമെന്റെ സിനിമ അഡാര്‍ ലവ് റിലീസ് ചെയ്യണം. പിന്നെ മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും കമല്‍ഹാസന്റെയും കൂടെ സെല്‍ഫി എടുക്കണമെന്നുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു.  അത് ഈ അടുത്ത ദിവസം നടപ്പിലാക്കി. ഇനി ബാക്കിയുള്ളത് ലാലേട്ടനൊപ്പമുള്ള ഒരു ആഗ്രഹമാണ്. നമ്മുടെ മലയാള സിനിമയുടെ എവര്‍ റൊമാന്റിക് മുഖത്ത് നോക്കി ഒന്ന് കണ്ണിറുക്കണം. ലാലേട്ടന്‍ തിരിച്ചും. അതും കൂടെ ആയാല്‍ എന്റെ ജന്മം സഫലമായി'. പ്രിയ പറഞ്ഞു 

തന്റെ ആദ്യ ക്രഷിനെക്കുറിച്ചും പ്രിയ മനസു തുറന്നു. 'സ്‌കൂളില്‍ പഠിക്കുന്ന സമയം 'ക്രഷ്' തോന്നിയിരുന്ന ആളോട് പറഞ്ഞത് പണ്ട് അയാളോട് ഇഷ്ടമായിരുന്നു എന്നാണ്. അന്ന് കക്ഷി ഒന്നും പറയാതെ പോയി. പിന്നെ, കുറച്ചു ദിവസം കഴിഞ്ഞു വന്നു പറഞ്ഞു തനിക് പണ്ട് ഉണ്ടായിരുന്ന ഇഷ്ടം എനിക്ക് ഇപ്പോള്‍ തോന്നുണ്ടെന്ന്. അത് പറഞ്ഞ് കക്ഷി ഒരോട്ടം. ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഇന്‍സ്റ്റയില്‍ കല്യാണം കഴിക്കാമോ എന്നുള്ള മെസേജൊക്കെ വരാറുണ്ടെന്നല്ലാതെ ഇപ്പോള്‍ സീരിയസായ പ്രണയമൊന്നും ഇല്ല. ഡയറക്ടായി പ്രൊപ്പോസലും വന്നിട്ടില്ല. ഫ്രണ്ട്‌സിനൊപ്പം പുറത്തിറങ്ങുന്നെങ്കില്‍ തന്നെ മുഖം മറിച്ചാണ്. ആ എനിക്ക് പ്രണയിക്കാനുള്ള ചാന്‍സ് എങ്ങനെ കിട്ടാന്‍ ? ആഗ്രഹിച്ചിട്ട് മാത്രം കാര്യമില്ലല്ലോ?'- പ്രിയ പറയുന്നു

priya varrier oru adaar love wink girl priya varrier about mohanlal love crush dreams