ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനരംഗം കൊണ്ട് തരംഗമായ താരമാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും രാജ്യത്തിനകത്തും പുറത്തുമുള്ള യുവത്വം ഏറ്റെടുത്തിരുന്നു. ആ ഒറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയതും മികച്ച ബ്രാന്‍ഡുകള്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കായി പ്രിയയെ തേടി വരാന്‍ തുടങ്ങിയതും. എന്നാല്‍ താരത്തിന്റെ പരസ്യങ്ങള്‍ക്ക് നേരെ ട്രോളക്രമണവും സജീവമായിരുന്നു.
 
തെലുങ്കിലെ സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകനും നടനുമായ അഖില്‍ അക്കിനേനിക്കൊപ്പമുള്ള പ്രിയയുടെ പുതിയ പരസ്യമാണ് ഇപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍  ട്രോളുകളുടെ മേളമാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രിയ പങ്കുവച്ച പരസ്യത്തിന് താഴെയും ട്രോളുകള്‍ നിറഞ്ഞിരിക്കുകയാണ്. 

 

അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനത്തിന് നേരെയും നേരത്തെ ഡിസ്ലൈക്ക് ആക്രമണം ഉണ്ടായിരുന്നു. പാട്ടിഷ്ടപ്പെട്ടെങ്കിലും പ്രിയയോടുള്ള ദേഷ്യം കൊണ്ടാവാം ഒരുപക്ഷെ ഇത്തരത്തില്‍ ഡിസ്ലൈക്കുകള്‍ നേരിടേണ്ടി വരുന്നതെന്ന ആരാധകന്റെ അഭിപ്രായത്തിന് ഒരു വ്യക്തിയോടുള്ള ദേഷ്യം കൊണ്ട് സിനിമയെ കൊല്ലരുതെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ ഒമര്‍ ലുലുവും രംഗത്ത് വന്നിരുന്നു. ഒരു കോടിക്ക് മീതെ കാഴ്ച്ചക്കാര്‍ കണ്ട ഗാനം നേടിയത്  ഒരു ലക്ഷത്തിലധികം ലൈക്കുകളും ഏഴ് ലക്ഷത്തിലധികം ഡിസ്ലൈക്കുകളുമാണ് .

priya varrier new telugu ad dislike trolls priya varrier oru adaar love wink girl trolls