ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങുമുള്ള ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. ഇപ്പോള്‍ പ്രിയയുടെ കിടിലന്‍ മെയ്‌ക്കോവറാണ് ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയ പ്രിയയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷന്‍ ലോകം. പച്ച നിറത്തിലുള്ള പ്രിയയുടെ വസ്ത്രവും ആക്‌സസറീസും മെയ്ക്കപുമെല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. 

പ്രിയയുടെ ഈ അഡാര്‍ കോസ്റ്റ്യൂമിന് പുറകില്‍ നടിയും ഫാഷനിസ്റ്റയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ്. പൂര്‍ണിമയുടെ കോസ്റ്റ്യൂം ബ്രാന്‍ഡ് ആയ പ്രാണയാണ് പ്രിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

priya

ആപ്പിള്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്ക സ്‌കര്‍ട്ടിന് ഗ്ലാമര്‍ പരിവേഷം നല്‍കി ഓഫ് ഷോള്‍ഡര്‍ ഡ്രേപ് ബ്ലൗസ് ആണ് നല്‍കിയിരിക്കുന്നത്. സ്‌കര്‍ട്ടിന് മാറ്റ് കൂട്ടി സ്റ്റേറ്റ്‌മെന്റ്‌റ് ബെല്‍റ്റും നല്‍കിയിരിക്കുന്നു. ഇതേ മാതൃകയില്‍ ഡ്രേപ് ബ്ലൗസില്‍  ബ്രൂച്ചും നല്‍കിയിരിക്കുന്നു. 

priya
photo : instagram/Priya varrier

Content Highlights : priya varrier makeover pictures praanah poornima indrajith priya varrier new look