നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് നടി പ്രിയ വാര്യര്‍. ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ആദ്യ ചിത്രമായ ആഡാർ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. സഹതാരം റോഷനും മറ്റുള്ളവര്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

Priya Varrier

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രിയ. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറുകളുമെല്ലാം വൈറലായതിന് പുറമെ വിവാദങ്ങളും തലപൊക്കിയിരുന്നു.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയാണ് വിവാദങ്ങള്‍ ആളിക്കത്തിയത്. ഇതിന് പുറമേ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു. 

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായാണ് ശ്രീദേവി ബംഗ്ലാവ് അണിയിച്ചൊരുക്കുന്നത്. എഴുപത് കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാകുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

🎆

A post shared by priya prakash varrier (@priya.p.varrier) on

Content Highlights : Priya Varrier Holi Celebration PicturesViral, Priya Sridevi Banglow New Movie