ന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി പ്രിയ വാര്യർ  രംഗത്ത്. സുഹൃത്തുക്കളുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോ ആണ് മറ്റ് പല അടിക്കുറിപ്പുകളോടെയും പലയിടത്തും പ്രചരിക്കുന്നതെന്ന് പ്രിയ പറഞ്ഞു. 

ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രിയയുടെ സുഹൃത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോ ആണിത്. പ്രിയ പ്രണയം വെളിപ്പെടുത്തുന്നു എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സുഹൃത്ത് പങ്കുവച്ചത്. എന്നാൽ ഇതാണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. 

കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, തന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ വയ്ക്കേണ്ടതാണെന്നും പ്രിയ വ്യക്തമാക്കുന്നു. 

‘വ്ലോ​ഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി.  എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ് കാരണം അനുവാദമില്ലാതെയല്ല ഒന്നും പങ്കുവച്ചിരിക്കുന്നത്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകാൻ നോക്കൂ.., എല്ലാത്തിലും പ്രധാനമായി കൂട്ടുകാരുമൊത്ത് എന്ത് ചെയ്യുന്നു, എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു തുടങ്ങിയവയെല്ലാം എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്,  അതിന്മേലുള്ള അഭിപ്രായങ്ങൾ നിങ്ങൾ നിങ്ങളിൽ തന്നെ വയ്ക്കേണ്ടതാണ്.. പ്രിയ പറയുന്നു. 

അതേസമയം കൂട്ടുകാരുമൊത്ത് റഷ്യയിൽ അവധിയാഘോഷത്തിലാണ് പ്രിയ. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

content highlights : priya varrier against fake news on her love confession video with friends