ണ്ട് നാള്‍ മുന്‍പുവരെ, കൃത്യമായി പറഞ്ഞാല്‍ ആ പുരികക്കൊടി വളയ്ക്കലും കണ്ണിറുക്കലും ലോകം കാണുവരെ വെറുമൊരു തൃശ്ശൂര്‍ക്കാരി പെണ്‍കുട്ടി മാത്രമായിരുന്നു പ്രിയ വാര്യര്‍. ഇന്ന് അതല്ല കഥ. രാജ്യത്ത് മാത്രമല്ല, പുറത്തും  ഏറ്റവും വലിയ സെന്‍സേഷനാണ്. ഇത്തവണത്തെ വാലന്റൈന്‍സ് ഡേയുടെ ബ്രാൻഡ് അംബാസിഡറായി.

സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലും ഇല്ലാതിരുന്ന പെണ്‍കുട്ടി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ സല്‍മാനെയും അനുഷ്‌ക്ക ഷെട്ടിയെയുമെല്ലാം പിന്തള്ളിക്കഴിഞ്ഞു. ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമില്‍ 1.9 ദശലക്ഷം ഫോളോവര്‍മാരെയും ബാഹുബലിയിലെ ദേവസേനയായി തിളങ്ങിയ അനുഷ്‌ക്ക ഷെട്ടിക്ക് രണ്ട് ദശലക്ഷം ഫോളോവര്‍മാരെയുമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞതെങ്കില്‍ പ്രിയയുടെ ഫോളോവര്‍മാര്‍ ഇപ്പോള്‍ തന്നെ 2.9 ദശലക്ഷം കഴിഞ്ഞു. വെറും 37 പോസ്റ്റ് മാത്രമുള്ള പ്രിയ ഒരൊറ്റ ദിവസം കൊണ്ടാണ് ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്.

അഭിനയിച്ച സിനിമ ഇറങ്ങുംമുന്‍പേ ഒരൊറ്റ നോട്ടം കൊണ്ട്, ഒരൊറ്റ ദിവസം കൊണ്ട് മലയാളത്തിലെ സൂപ്പര്‍താരങ്ങളെപ്പോലും കടത്തിവെട്ടി രാജ്യത്തെ കീഴടക്കിയെങ്കിലും മനസ്സില്‍ ഒരു മോഹം കാത്തുസൂക്ഷിച്ചിരുന്നു പ്രിയ. അഭിമുഖങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ തന്റെ എക്കാലത്തെയും വലിയ മോഹം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ ഇപ്പോള്‍. അത് മറ്റൊന്നുമല്ല. ദുല്‍ഖറിനൊപ്പം സിനമയില്‍ ഒന്ന് അഭിനയിക്കണം. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ഇന്‍സ്റ്റ്ഗ്രാമിലാണ് പ്രിയ തന്റെ മോഹം തുറന്നുപറഞ്ഞത്.

പ്രിയയുടെ ഈ പോസ്റ്റിന് മണിക്കൂറുകള്‍ കൊണ്ട് തന്നെ മൂന്നര ലക്ഷം ലൈക്കുകള്‍ ലഭിച്ചു. നാലായിരത്തിലറേപ്പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

 

This is my biggest dream.To come on one screen with DQ💙

A post shared by priya prakash varrier (@priya.p.varrier) on

Content Highlights: Priya Varrier AdarLove Story EyeBrowGirl DulquerSalmaan Kannum Kannum Kollaiyadithaal