സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് നടി പ്രിയ വാര്യർ. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പ്രിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചവിട്ടുന്ന പ്രിയയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'നമ്മ സ്റ്റോറീസ്' എന്ന ആൽബത്തിൽ നടൻ നീരജ് മാധവ് ആലപിച്ച ഭാ​ഗത്തിനാണ് പ്രിയ ചുവടുകൾ വയ്ക്കുന്നത്. തെന്നിന്ത്യൻ ഭാഷകളുടെ സൗന്ദര്യം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന ആൽബത്തിൽ മലയാളത്തിലാണ് നീരജ് ​ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയ എന്നിവയാണ് പ്രിയയുടെ പുതിയ പ്രോജക്ടുകൾ.

content highlights : priya prakash varrier viral dance from russian vacation