ടി പ്രിയ വാര്യർ വീണതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ചെറിയൊരു അപകടം താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിത്രീകരണത്തിനിടെ നായകൻ നിഥിന്റെ പുറത്ത് ചാടിക്കേറാൻ ശ്രമിച്ചതായിരുന്നു പ്രിയ. എന്നാൽ ചാട്ടം പിഴച്ച താരം മലർന്നടിച്ച് താഴെ വീണു. വീഴുന്നത് കണ്ട് നിഥിനും മറ്റ് അണിയറപ്രവർത്തകരും ഓടിക്കൂടിയെങ്കിലും തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പ്രിയ വീണ്ടും ടേക്കെടുക്കാൻ തയ്യാറാവുകയായിരുന്നു.

നിഥിനും പ്രിയയും ഒന്നിക്കുന്ന ഒരു പ്രണയ ​ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു.ഇതേ ​ഗാനരം​ഗത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടമാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ചന്ദ്ര ശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയയെ കൂടാതെ രാകുൽപ്രീത് സിങ്ങും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബം​ഗ്ലാവ്, വി.കെ പ്രകാശ് ഒരുക്കുന്ന വിഷ്ണുപ്രിയ എന്നിവയാണ് പ്രിയ നായികയായെത്തുന്ന മറ്റ് ചിത്രങ്ങൾ

Content Highlights : Priya prakash varrier fell down funny accident in Check movie set Nithin Rakul Preet Singh