ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തിയ ശേഷം കടുത്ത വര്‍ക്ക്ഔട്ടിലാണ് പൃഥ്വിരാജ്. സിനിമയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ നടത്തിയ തന്റെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ വര്‍ക്ക് ഔട്ട് തുടരുകയാണ് നടന്‍. 

prithvi workout

ആടുജീവിതം സിനിമയുടെ ഷൂട്ടിനു വേണ്ടി നടന് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നിരുന്നു. ചിത്രത്തിനു വേണ്ടി നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു പൃഥ്വി കൊഴുപ്പ് നല്ലതുപോലെ കുറച്ചത്. മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

prithviraj slim

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും സംഘവും മെയ് 22നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഷൂട്ട് പൂര്‍ത്തീകരിച്ചിട്ടും ലോക്ഡൗണിനെത്തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു അവര്‍. സിനിമയ്ക്കായി ഡയറ്റും മറ്റും ചെയ്ത് ശരീരം ക്ഷീണിപ്പിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വി. 

prithviraj airport

Content Highlights : prithviraj workout pic after aadujeevitham movie shoot blessy facebook