ടിയാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകരിൽ ചിലർ. ഇംഗ്ലീഷിലാണ് പൃഥ്വി പോസ്റ്റിട്ടത്. അതും നല്ല ഒന്നാന്തരം കാവ്യാത്മകമായ ഭാഷയിൽ.

ചിത്രത്തിലെ അസ്ലന്‍ എന്ന കഥാപാത്രം ചിത്രീകരണം പൂര്‍ത്തിയായിട്ടും തന്നില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടില്ലെന്നും. അസ്ലന്‍ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിമെന്നുമാണ് പോസ്റ്റിന്റെ ഉള്ളടക്കം.

കുറിപ്പ് ഇംഗ്ലീഷിലായതിനാല്‍ ഒരുപാട് രസകരമായ കമന്റുകളാണ് താഴേ വന്നിരിക്കുന്നത്. തങ്ങള്‍ക്ക് ഇതിന്റെ  അര്‍ഥം കണ്ടുപിടിക്കാന്‍ ഡിക്ഷണറിയില്ലെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ  അര്‍ഥം കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ഡിക്ഷണറിയുടെ ലിങ്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിലൊരാള്‍ പൃഥ്വിരാജിന്റെ പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മറ്റുള്ളവര്‍ക്ക് സഹായവുമായെത്തിയിട്ടുണ്ട്.