മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍നത്തിന് എത്തിയത്. ചിത്രത്തെക്കുറിച്ച് വരുന്ന അഭിപ്രായങ്ങളില്‍ സംതൃപ്തരാണ് അണിയറ പ്രവര്‍ത്തകരും താരങ്ങളും. പ്രേക്ഷകര്‍ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ ആഘോഷത്തിലാണ് പൃഥ്വിരാജും കൂട്ടരും.
പൃഥ്വിരാജും മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും സുപ്രിയ മേനോനും ഉള്‍പ്പെടുന്ന വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ടൊവിനോ തോമസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവയ്ച്ചു. ലൂസിഫറില്‍ ടൊവിനോയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജും മോഹന്‍ലാലും സുചിത്രയും സുപ്രിയയും ഒരുമിച്ച് നില്‍ക്കുന്ന ഒരു ചിത്രത്തിനല്‍ ലൈറ്റ് പിടിച്ചു കൊടുക്കുന്നത് ടൊവിനോയാണ്. അതിന് ടൊവിനോ നല്‍കിയ കുറിപ്പാണ് ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
ലൂസിഫര്‍ തീമില്‍ രൂപകല്‍പ്പന ചെയ്ത ഒരു കേക്ക് മുറിച്ചായിരുന്നു വിജയാഘോഷം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: prithviraj sukumaran mohanlal Lucifer celebration supriya suchithra and crew tovino thomas shares photo