ലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജിന്റെ മകളാണ് അലംകൃത. മകളുടെ വിശേഷങ്ങള്‍ പൃഥ്വിയും ഭാര്യ സുപ്രിയയും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

വേനല്‍ക്കാലത്ത് വിരുന്നെത്തിയ മഴ ആസ്വദിക്കുന്ന അലംകൃതയുടെ ചിത്രം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മഴ മഴ വന്നാല്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടനവധി പേരാണ് ചിത്രത്തിന് കമന്റും ലൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്. 

prithviraj

ചിത്രത്തില്‍ അല്ലിയുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ ചിലര്‍ നിരാശയിലാണ്. 'നിങ്ങള്‍ എന്താ കൊച്ചിന്റെ മുഖം കാണിക്കാത്തെ? ഞങ്ങളുടെ രാജുവേട്ടന്റെ മോളല്ലെ, ആ കൊച്ചിന്റെ മുഖം ഞങ്ങള്‍ക്കും കാണാന്‍ ആഗ്രഹമില്ലേ' എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. 

prithviraj

പൃഥ്വിരാജ് മകളുടെ ചിത്രം നേരത്തേ പങ്കുവച്ചിട്ടുണ്ട്. പിറന്നാള്‍ ദിനത്തിലായിരുന്നു ആദ്യമായി അല്ലിയുടെ ചിത്രം പുറത്തുവിട്ടത്. 

Content Highlights: prithviraj sukumaran's daughter Alankrita Menon alli photo shared by wife supriya, family