മുപ്പത്തിയൊമ്പതാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും. 

"എനിക്കറിയാവുന്ന ഏറ്റവും ഊർജ്ജസ്വലനായ, അഭിനിവേശമുള്ള, ശ്രദ്ധാലുവായ മനുഷ്യൻ, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷണൽ, രസികനായ അല്ലിയുടെ ദാദ, ഞാൻ കണ്ടതിൽ വച്ചേറ്റവും കരുതലുള്ള മകൻ, സഹോദരൻ, എന്റെ ക്രൈം പാർട്ണർ… ഞാൻ നിന്നെ സ്നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മൾ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകൾ, പി.." എന്നാണ് പൃഥ്വിക്ക് ആശംസകൾ നേർന്ന് ഭാര്യയും നിർ‌മാതാവുമായ സുപ്രിയ കുറിച്ചത്. 

നടന്മാരായ മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ,ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേർ പൃഥ്വിക്ക് ജന്മ​ദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

 രവി കെ.ചന്ദ്രൻ സംവിധാനം ചെയ്ത് ഓടിടി റിലീസായി പുറത്തിറങ്ങിയ ഭ്രമം ആണ് പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രം. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി രണ്ടാമത്തെ ചിത്രവുമായി പൃഥ്വി വീണ്ടും സംവിധായക തൊപ്പി അണിയുകയാണ്. ബ്രോ ഡാഡി എന്ന് പേരിട്ട ചിത്രം അടുത്തിടെയാണ് പാക്കപ്പ് ആയത്. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ മീന, കല്യാണി പ്രിയദർശൻ, കനിഹ എന്നിവരും  ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content  Highlights : Prithviraj Sukumaran Birthday special Wishes by Supriya Menon Dulquer Jayasurya Mohanlal