വാലന്റൈന്‍സ് ദിനത്തില്‍ ആശംസകളറിയിച്ചുകൊണ്ടുള്ള നടന്‍ പൃഥ്വിരാജിന്റെ സെല്‍ഫ് ട്രോളാണ് വൈറലാകുന്നത്. ദാമ്പത്യത്തിന്റെ 'യാഥാര്‍ഥ്യം' വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൃഥിരാജ് പങ്കുവച്ച രണ്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ് ആദ്യത്തെ ചിത്രത്തില്‍ .രണ്ടാമത്തെ ചിത്രത്തില്‍ അല്‍പം ദേഷ്യത്തിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാല്‍ യാഥാര്‍ഥ്യം എന്നിങ്ങനെ അടിക്കുറിപ്പും രണ്ട് ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.  ട്രോളിങ് മൈസെല്‍ഫ് എന്ന് ഹാഷ് ടാഗോടെയാണ് വാലന്റൈന്‍ സ്‌പെഷ്യല്‍ ചിത്രം പൃഥ്വി പങ്കുവച്ചിരിക്കുന്നത്. 

രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സുപ്രിയയും ഇതേ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനു താഴെ പൃഥ്വിയുടെ വാലന്റൈന്‍സ് ആശംസയും കാണാം.

supriya

Content Highlights : Prithviraj Self troll Valentines day Instagram Post Prithviraj With Wife Supriya