പ്രിയ നടൻ ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്ന് സുഹൃത്തുക്കൾ. 

"സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. ഏറ്റവും കൂളായ, മനോഹരമായ വ്യക്തിത്വത്തമുള്ളയാൾ. നീ അർഹിക്കുന്നതാണ് ഓരോ വിജയവും 

സിനിമയോട് എത്ര ആവേശമാണ് നിനക്കെന്ന് എനിക്ക് അറിയാം. ബിഗ് എം സർനേയിം ആയി എത്ര അഭിമാനത്തോടെയാണ് നീ കൊണ്ട് നടക്കുന്നത്. കുടുംബം, സിനിമ, കാറുകൾ, നമ്മുടെ കൊച്ചു പെൺകുട്ടികൾ എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം..." ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ പൃഥ്വിരാജ് കുറിച്ചു. പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയയും ദുൽഖറിന് ജന്മദിനശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

"ജന്മദിനാശംസകൾ ബം.. നമ്മളായുള്ള വലിയ യാത്രയായിരുന്നു ഇത്..എന്ത് തന്നെയായാലും നമ്മളെന്നും ആ കുഞ്ഞിയും ബമ്മുമായിരിക്കും..കുഞ്ഞിക്കായി എന്നും കൂടെയുണ്ടാവുന്നതിനും ജനിച്ചതിനും നന്ദി..ഞങ്ങൾ നിന്നെ സ്നേ​ഹിക്കുന്നു.. ഈ വർഷം നിനക്ക് സന്തോഷത്തിന്റേതായിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നീയും അമുവും മുമുവും എന്റെയാണ്...." ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നസ്രിയ കുറിച്ചു.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങളും പ്രിയ സുഹൃത്തിന് ആശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

Content Highlights : Prithviraj Nazriya Wishes on Dulquer salmaans Birthday