രാജ്യം കോവിഡ് ഭീതിയെത്തുടര്‍ന്ന് വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് മലയാളത്തിന്റെ പ്രിയ താരങ്ങളും വീടുകളില്‍ സമയം ചെലവഴിക്കുകയാണ്. ഐസൊലേന്‍ ദിനങ്ങളില്‍ ദൂരെയാണെങ്കിലും ഒന്നിച്ചുണ്ടാകാം എന്ന് കാണിച്ച് തരികയാണ് 'ക്ലാസ്‌മേറ്റ്‌സ്' ആയ പ്രിയ താരങ്ങള്‍.
നടന്മാരായ ഇന്ദ്രജിത്തും ജയസൂര്യയും പങ്കുവച്ച സൗഹൃദ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ്, ജയസൂര്യ, നരേന്‍ എന്നിവരുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006-ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ നാല് പേരും ഒന്നിച്ചെത്തിയിരുന്നു.
കുടുംബവുമൊന്നിച്ച് എറണാകുളത്തെ വീടുകളിലാണ് ജയസൂര്യയും ഇന്ദ്രജിത്തും. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ദാനിലെത്തിയ പൃഥ്വിയും സംഘവും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരിച്ചു വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.
ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ചിത്രീകരണവും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. എന്നാല്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രതിസന്ധി മറികടന്ന് ചിത്രീകരണം പുനരാരംരഭിച്ചു.
Content Highlights : Prithviraj Indrajith Jayasurya And Narein On Video Conferencing During Isolation Days