ന്മദിനാഘോഷത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ താരത്തിന്റെ ഇത്തവണത്തെ ജന്മ​ദിനാഘോഷം.

"ജന്മദിനാശംസകൾ പൃഥ്വി...പോയ വർഷം ഒരു റോളർകോസ്റ്റർ റൈഡ് പോലയായിരുന്നു. ഉയർച്ചയുടെയും താഴ്ച്ചയുടെയും സമയങ്ങളിൽ നമ്മുടെ സ്നേഹത്തിന്റെ സുഖം എല്ലായ്പ്പോഴും പങ്കിടാൻ കഴിയട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു.."പൃഥ്വിക്ക് ആശംസകൾ നേർന്ന് ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ കുറിച്ചു.

"നല്ലൊരു ജന്മദിനമാശംസിക്കുന്നു പൃഥ്വി. ഈ വർഷം സംഭവിച്ച ഏറ്റവും മികച്ച കാര്യമെന്തെന്നാൽ നമ്മുക്കെല്ലാവർക്കും ഒന്നിച്ച് കുറേ നല്ല നിമിഷങ്ങൾ പങ്കിടാനായി. എന്നും ഇതേപോലെ അനുകമ്പയുള്ളവനും ആകർഷണീയ വ്യക്തിത്വം സൂക്ഷിക്കുന്നതിന് നന്ദി..".ദുൽഖർ സൽമാൻ കുറിച്ചു.

"എന്റെ സഹോദരന് ജന്മദിനാശംസകൾ. നിങ്ങൾ എങ്ങനെയാണോ അതിനെ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളൊരു മികച്ച കുടുംബനാഥനാണ്. എന്നും അങ്ങനെ തന്നെയായിരിക്കും. നിങ്ങളായി തന്നെ ഇരിക്കുന്നതിന് നന്ദി. ഒരിക്കലും മാറരുത്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സത്യമാകുമെന്ന് പ്രത്യാശിക്കുന്നു. നല്ലൊരു വർഷം ഉണ്ടാവട്ടെ... പൃഥ്വിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.

പൃഥ്വിയുടെ സഹോദരനും നടനുമായ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും ഹൃദയസ്പർശിയായ ആശംസാ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്,.


ബ്ലോക്ബസ്റ്റർചിത്രം അയ്യപ്പനും കോശിയിലുമാണ് പൃഥ്വി ഒടുവിൽ വേഷമിട്ടത്. ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മെ​ഗാ ബ്ലോക്ബസ്റ്റർ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുറാനിന്റെ പണിപ്പുരയിലാണ് പ‍ൃഥ്വി. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Content Highlights : Prithviraj Celebrates Birthday wishes from supriya indrajith dulquer Nazriya