ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന് ജന്മദിനാശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. മകൾ അലംകൃതയ്ക്കൊപ്പമുള്ള സുപ്രിയയുടെ പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിയുടെ കുറിപ്പ്.

"ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം എന്നെ ചേർത്തുപിടിച്ച, എനിക്കറിയാവുന്നതിൽ വച്ചേറ്റവും ശക്തയായ സ്ത്രീ, കർക്കശക്കാരിയായ അമ്മയും ഭാര്യയും... എന്റെ ജീവിതത്തിലെ വലിയ ശക്തി... ഞാൻ നിന്നെ സ്നേഹിക്കുന്നു... ആലിയുടെ ചിത്രം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾ രണ്ടാളും ഒരുമിച്ചുള്ള പഴയൊരു സന്തോഷചിത്രം ലോകം കാണട്ടെയെന്ന് ഞാൻ കരുതി".പൃഥ്വി കുറിക്കുന്നു

ഇന്ന് മലയാളത്തിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ കൂടിയാണ് സുപ്രിയ. 2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. അന്ന് മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അലംകൃത എന്ന ആലിയാണ് ഇവരുടെ മകൾ. വളരെ അപൂർവമായേ മകളുടെ ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ..

content highlights : prithviraj Birthday wishes to wife supriya menon