മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജ് തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാന്‍ മറക്കാറില്ല. മകള്‍ അലംകൃതയുടെ ഫോട്ടോകള്‍ അവയില്‍ ചിലതാണ്. പുറം തിരിഞ്ഞ് നില്‍ക്കുന്ന ലോയ്ഡാണ് പ്യഥ്വിയുടെ ഇന്‍സ്റ്റാഗ്രാമിലെ പുതിയ താരം ഫോട്ടോ എടുക്കാന്‍ എപ്പോള്‍ ശ്രമിച്ചാലും പട്ടി പിന്നാമ്പുറം കാണിച്ചു നില്‍ക്കുകയാണെന്നാണ് പ്യഥ്വിയുടെ പരാതി.

നായയുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്താണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.

വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ്. നായക്കളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമാണ്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി അദ്ദേഹം സമയം കണ്ടെത്താറുമുണ്ട്. 

''എന്റെ ലോയ്ഡിനെ കണ്ടോ, ഫോട്ടോയെടുക്കാനായി ശ്രമിക്കുമ്പോഴൊക്കെ അവന്‍ പുറം തിരിഞ്ഞുനില്‍ക്കുകയാണ്. തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാവാം അവനങ്ങനെ ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്''. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സുപ്രിയയുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലൈക്കടിച്ചിട്ടുള്ളത്. പട്ടിക്കെതിരെ പരാതി കൊടുക്കണമെന്നാണ് ആരാധകരും പറയുന്നത്. 

o

അഭിനയരംഗത്ത് നിന്നൂം സംവിധാന രംഗത്തേക്കുള്ള പുതിയ ചുവടുവെയ്പ്പിലാണ് പ്യഥ്വിയിപ്പോള്‍. ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിനെ പറ്റി വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

ContentHighlights: prithviraj , instagram of prithviraj, prithviraj and pet dog, loyd, alamkritha, suoriya, poornima indrajith