താരപരിവേഷങ്ങളില്ലാത്ത, ലളിത ജീവിതരീതി ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രണവ് മോഹന്‍ലാലിന്റേത്. അത് നിരവധി തവണ ആരാധകര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. യാത്രകളെ സ്‌നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന പ്രണവിന്റെ പുതിയൊരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തംര​ഗമായി മാറുന്നത്. 

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ വീഡിയോയിൽ മണാലിയിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പ്രണവ് മോഹൻലാലിനെ ആകസ്മികമായി കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മലയാളിയായ ഒരു യുവയാത്രികൻ. 

‘ഞങ്ങൾക്ക് വഴിയിൽ നിന്നൊരാളെ കിട്ടിയത് കാണണോ? ദേ നിൽക്കുന്നു... കണ്ടോ’...എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് പ്രണവിനെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. യുവാവിന്റെ വാക്കുകൾക്ക് പിറകേ ചിരിച്ചുകൊണ്ട് വലിയൊരു ബാക്ക്പാക്കുമായി നടന്നു നീങ്ങുന്ന പ്രണവിനെയും വീഡിയോയിൽ കാണാം. 

സഹോ​ദരി വിസ്മയയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം മണാലി യാത്രയിലാണ് പ്രണവ്. ഇതിന്റെ ചിത്രങ്ങൾ വിസ്മയ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ബി​ഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും, വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയവുമാണ്  പ്രണവിന്റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രങ്ങൾ

content highlights : Pranav Mohanlal manali trip viral video by fans