പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. പ്രണവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ട ഈ പോസ്റ്റർ ഇപ്പോൾ മോഹൻലാൽ-പ്രണവ് ആരാധകർക്കിടയിൽ വലിയ സംസാരവിഷയമാണ്.

ക്യാമറയുമായി നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ 88ൽ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമയിലെ മോഹൻലാലിനെ ഓർമിപ്പിക്കുന്നു പ്രണവിന്റെ ഈ ലുക്ക് എന്നാണ് ആരാധകരും സിനിമാപ്രേമികളും പറയുന്നത്. ഇരു ചിത്രങ്ങളും തമ്മിലുള്ള രസകരമായ സാമ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിqഴിഞ്ഞു.

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്‍ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകൻ.

അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.

content highlights : pranav mohanlal hridayam movie poster mohanlal chithram movie poster similarity