താരപരിവേഷങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതരീതി ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പ്രണവ് മോഹന്‍ലാലിന്റേത്. അത് നിരവധി തവണ ആരാധകര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. യാത്രകളെ സ്‌നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന പ്രണവ് ലാളിത്യം കലര്‍ന്ന മനസ്സിനുടമയുമാണ്. അതു തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുന്നു.

ചെന്നൈ എയര്‍പോര്‍ട്ടിലാണ് സംഭവം. വലിയ യാത്രാബാഗ് തോളിലേറ്റി ഡ്രൈവര്‍ക്കൊപ്പം നടന്നുനീങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. ബാഗിന്റെ ചക്രം ഉപയോഗശൂന്യമായിരുന്നതിനാലാണ് തോളിലേറ്റിയത്. ഡ്രൈവറെ ഫ്രീയാക്കി ബാഗ് സ്വയം ചുമന്ന് കാറിനടുത്തേക്ക് നടക്കുകയാണ് പ്രണവ്. ഡ്രൈവര്‍ പുറകെയും.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് പ്രണവ്. 

കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. വിനീതിന്റേത് തന്നെയാണ് തിരക്കഥ. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തിന് വിശ്വജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

Content Highlights : pranav mohanlal carrying a bag viral video at chennai airport