തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് പ്രതിഫലമായി പലതരം വാഗ്ദാനങ്ങളും നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. ചിലരാകട്ടെ പണം ചിലരാകട്ടെ മദ്യം. 

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരാധകരെ ഞെട്ടിപ്പിക്കുന്ന വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുകയാണ് പോപ്പ് ഗായിക മഡോണ. 

അമേരിക്കയിലെ പ്രശസ്ത കൊമേഡിയന്‍ ആമി ഷൂമറിന്റെ പരിപാടിയിലാണ് മഡോണയുടെ പ്രസ്താവന. 

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് താന്‍ ഓറല്‍ സെക്സ് ചെയ്തുകൊടുക്കുമെന്നാണ് തമാശ രൂപേണയുള്ള മഡോണയുടെ വാഗ്ദാനം. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരായ ആരോപണങ്ങൾ ലൈംഗിക വിവാദം ചൂടുപിടിപ്പിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കുറച്ചുകൂടി എരിവു പകർന്നിരിക്കുകയാണ് മഡോണയുടെ ഈ തിരഞ്ഞെടുപ്പ് വാഗ്ദാനം.

തിരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പറഞ്ഞതാണെങ്കിലും ഇത്തിരി അതിരുകടന്ന ഈ വാഗ്ദാനം വിവാദമായിരിക്കുകയാണ്. മഡോണ നടത്തിയ പ്രസ്താവനയെ ഹര്‍ഷാരവങ്ങളോടുകൂടിയാണ് ജനം സ്വീകരിച്ചതെങ്കിലും രാഷ്ട്രീയ പ്രമുഖര്‍ നെറ്റി ചുളിച്ചിരിക്കുകയാണ്. അതേസമയം പണ്ട് മോണിക്ക ലെവിൻസ്ക്കി അധ്യായത്തിൽ ലൈംഗികാരോപണത്തിന്റെ ശരമേറ്റ മുൻ പ്രസിഡന്റും ഹില്ലരിയുടെ ഭർത്താവുമായ ബിൽ ക്ലിന്റണിനുള്ള പരോക്ഷമായ ഒരു കൊട്ടു കൂടിയാണ് മഡോണയുടെ ഈ വാഗ്ദാനമെന്ന് വിലയിരുത്തുന്നവരുമുണ്ട്.