പൂര്‍ണിമ ഇന്ദ്രജിത്ത് മുണ്ടുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പൂര്‍ണിമ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. മുണ്ടിന്റെ പുത്തന്‍ പുതു ഫാഷന്‍ സാധ്യതകള്‍ അവതരിപ്പിച്ച പൂര്‍ണിമ കേവലം തമാശയായി ഫോട്ടോഷൂട്ടിനു വേണ്ടി മാത്രം ചെയ്തതല്ല.  

പ്രളയത്തില്‍ ദുരിതമനുഭവിച്ച ചേന്ദമംഗലത്തെ നെയ്ത്തുകാരെ സംരക്ഷിക്കാനുള്ള സേവ് ദ ലൂം എന്ന കാമ്പയിന്റെ സജീവ പ്രവര്‍ത്തകയാണ് പൂര്‍ണിമ. ചേന്ദമംഗലത്തെ ഖാദിയില്‍ പുതിയ പരീക്ഷണവുമായെത്തിയതാണ്.

എന്നാല്‍ പൂര്‍ണിമ മുണ്ടുടുത്ത് വന്നത് ട്രോളന്‍മാര്‍ക്കിടയില്‍ ഹിറ്റായിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ പുതിയ ഒറ്റമുണ്ടെടുത്താണ് പൂര്‍ണിമ പരീക്ഷണം നടത്തിയതെന്നാണ് അവരുടെ പക്ഷം. ഭാര്യയുടെ ഫാഷന്‍ ഡിസൈനിങ് കണ്ട് 'ദേവിയേ എന്റെ പുതിയ ഒറ്റമുണ്ട്‌' എന്ന് ഇന്ദ്രജിത്ത് നെഞ്ചില്‍ കൈവച്ച് പറയുന്ന ചിത്രവും ട്രോളും ഇതിനോടകം വൈറലാകുന്നു. 'അവര്‍ക്കെല്ലാം മനസ്സിലായി ഇന്ദ്രാ' എന്ന അടിക്കുറിപ്പോടെ പൂര്‍ണിമയും ട്രോള്‍ പങ്കുവെച്ചിട്ടുണ്ട്.

poornima indrajith

Content Highlights : poornima indrajith mundu style troll, poornima indrajith mundu latest photos