ടുത്തിടെയാണ് ബോളിവുഡ് നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതരായത്. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നവാബിന്റെ കുടുംബത്തോടൊപ്പമുള്ള പൂജയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

നവാബ് ഷായുടെ സഹോദരിമാര്‍ക്കും അനന്തിരവള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും അനന്തിരവളും- ചിത്രങ്ങൾക്കൊപ്പം പൂജ കുറിച്ചു. 

Pooja Batra

ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.  പൂജയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരിയിലാണ് ഡോക്ടറായ സോനു അലുവാലിയയെ പൂജ വിവാഹം ചെയ്യുന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ലൊസ് ആഞ്ചല്‍സില്‍ താമസമാക്കിയിരുന്ന പൂജ 2011 ലാണ് വിവാഹമോചിതയാകുന്നത്. 

1997ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ 'മിറര്‍ ഗെയിം'എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്.

Content Highlights : pooja batra shares pictures with husband nawab sha's family