'സൈമണ് മാസ് കാണിക്കാൻ മാത്രം അല്ല നല്ല അടിപൊളി ആയിട്ട് മീൻ വെട്ടാനും അറിയാം.'

ഇത് ഏതെങ്കിലും ചിത്രത്തിലെ പഞ്ച് ഡയലോഗൊന്നുമല്ല. പോക്കിരി സൈമണായി വിലസിയ നായകൻ സണ്ണി വെയ്ൻ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിട്ടതാണ്. വെട്ടി വൃത്തിയാക്കി ചട്ടിയിലിട്ട മീനിനൊപ്പമാണ് ഇൗ ഡയലോഗും. സംഗതി ഏതായാലും ഏറ്റു. ഡയലോഗം ചിത്രവും വൻ ഹിറ്റായിരിക്കുകയാണ് നെറ്റിൽ. സണ്ണി വെയ്നിന്റെ മാത്രമല്ല, കേരളത്തിലെ വിജയ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. പഞ്ച് കമന്റുകൾക്കുമില്ല പഞ്ഞം.

പോക്കിരി സെെമൺ എന്ന വിജയ് ആരാധകന്റെ കഥ പറഞ്ഞ ചിത്രത്തിലെ നായകനെപ്പോലെ സകലകലാവല്ലഭനാണ് താനെന്നു തന്നെ സരസമായി പറഞ്ഞിരിക്കുകയാണ് സണ്ണി വെയ്ൻ ഈ പോസ്റ്റിലൂടെ. അത് അംഗീകരിക്കുകയാണ് പോസ്റ്റിന് താഴെയുള്ള കമന്റുകളും. മീൻ വെട്ടി, ഇനി കറിവെക്കാനറിയുമോ എന്നാണ് അറിയേണ്ടത് എന്ന് കുറിച്ചവരുമുണ്ട്.

ജിജൊ ആന്റണി സംവിധാനം ചെയ്ത  ചിത്രം തിയേറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്.