പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ജയിംസ് ബോണ്ട് താരം പിയേഴ്സ് ബ്രോസ്നന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശം.

ഒരു ഇന്ത്യന്‍  പാന്‍ മസാല കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതാണ് ബ്രോന്‍സന് വിനയായത്.
 
പാന്‍ മസാല, സുപ്പാരി, പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ബോളിവുഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാന്‍ മസാല കമ്പനി സാക്ഷാല്‍ ജെയിംസ് ബോണ്ടിനെ തന്നെ ഇറക്കുമതി ചെയ്തത്. ഈ പരസ്യചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

നരച്ചതാടിയുള്ള പുതിയ ലുക്കിലാണ് ബ്രോസ്നൻ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബോണ്ട് ചിത്രത്തിലേതിന് സമാനമായി ശത്രുക്കളെ ഇടിച്ചു തെറിപ്പിക്കുന്നതും സുന്ദരിമാരെ രക്ഷിക്കുന്നതുമാണ് പരസ്യത്തിന്റെ പ്രമേയം. 

എന്തായാലും തങ്ങളുടെ പ്രിയതാരം പാന്‍മസാലയെ പ്രമോട്ട് ചെയ്യുന്നത് ഒരു കൂട്ടം ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല.