ടിയും അവതാരകയുമായ പേളി മാണിയുടേയും മിനിസ്‌ക്രീന്‍ താരം ശ്രീനിഷ് അരവിന്ദിന്റെയും വിവാഹാഘോഷങ്ങളാണ് കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ഞായറാഴ്ച്ച എറണാകുളം ചൊവ്വര പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹിതരായതിന് പിന്നാലെ ബുധനാഴ്ച പാലക്കാട്ട് വച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകളും നടന്നു.

ചുവന്ന പട്ട് ധരിച്ച് അതി സുന്ദരിയായാണ് പേളി ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയത്. ക്രീം നിറത്തിലുള്ള കുര്‍ത്തയും കസവുമുണ്ടും അണിഞ്ഞാണ് ശ്രീനിഷ് എത്തിയത്. വിവാഹശേഷമുള്ള നവദമ്പതികളുടെ യാത്രയും കൗതുകമുണര്‍ത്തുന്നതായിരുന്നു. 

ഓഡിറ്റോറിയത്തില്‍ നിന്നിറങ്ങിയ പേളിയാണ് വണ്ടിയുടെ ഡ്രൈവിങ് സീറ്റിലിരിക്കുന്നത്. ആഡംബര സെഡാനായ ബിഎംഡബ്ല്യുവിലായിരുന്നു ദമ്പതികളുടെ യാത്ര. സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ തയ്യാറെടുക്കുന്ന പേളിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പേളിയുടെ തൊട്ടടുത്തിരുന്ന് കൈവീശിക്കാണിക്കുന്ന ശ്രീനിഷിനെയും വീഡിയോയില്‍ കാണാം.

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പ്രണയം പരസ്പരം തുറന്നു സമ്മതിച്ച ഇരുവര്‍ക്കും ആരാധകര്‍ ഒരു ഓമനപ്പോരും നല്‍കിയിരുന്നു പേളിഷ് എന്ന്. 

Content Highlights : Pearly Maaney Srinish Wedding Instagram Video Pearlish Wedding