മുപ്പത്തിയൊന്നാം ജന്മദിനമാഘോഷിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി. ജന്മദിനത്തിൽ താരം പങ്കുവച്ച മനോഹരമായ കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

“വലിയൊരു കേക്ക് കഷ്ണത്തോടെ ആരംഭിക്കുന്നു. അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളുടെ 31 വർഷങ്ങൾ… സ്നേഹത്തിന്റെ 31 വർഷങ്ങൾ…. ഉയർച്ചകളുടെയും താഴ്ചകളുടെയും 31 വർഷങ്ങൾ… ദൈവസ്നേഹത്തിന്റെ 31 വർഷങ്ങൾ…

ഭാഗ്യത്തിന്റെയും അനുഗ്രഹത്തിന്റെയും 31 വർഷങ്ങൾ…. 1989 മുതൽ ജീവിതം ആസ്വദിക്കുന്നു… നൂറു വർഷം കൂടി ഇനിയും പോവാനുണ്ട്. ” ഭർത്താവ് ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുുവച്ചു കൊണ്ട് പേളി കുറിച്ചു.

ശ്രീനിഷും സ്വന്തം ചുരുളമ്മയ്ക്ക് ജന്മ​ദിനാശംസകൾ അറിയിച്ച് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.   “ഏറെ കഴിവുകളുള്ള, പ്രചോദനമായ, ഭയമില്ലാത്ത, എല്ലാം തുറന്നുപറയുന്ന, നിഷ്കളങ്കയായ, കരുതലുള്ള, ദയാലുവായ,  ബഹുമാനമുള്ളവളുമായ, എന്റെ ഭാര്യയ്ക്ക്, ജീവിതത്തിലെ കൂട്ടുകാരിയ്ക്ക്, എന്റെ ചുരുളമ്മയ്ക്ക് ജന്മദിനാശംസകൾ. എല്ലാ സ്നേഹവും അനുഗ്രഹങ്ങളും നിനക്ക് ലഭിക്കട്ടെ. നീ ആരാണോ അതുപോലെ ഇരിക്കുക, മറ്റുള്ളവരെ പ്രചോദിപ്പിക്കുക, നിന്റെ കഴിവുകൾ ലോകത്തിന് കാണിച്ചുകൊടുക്കുക, മറ്റുള്ളവരെ രസിപ്പിക്കുക, എല്ലാറ്റിനുമുപരി നീ എപ്പോഴും പറയാറുള്ള പോലെ സമാധാനവും സ്നേഹവും സംഗീതവും പ്രചരിപ്പിക്കുക,” ശ്രീനിഷ് കുറിച്ചു.

റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിൽ പങ്കെടുക്കവേയാണ് സഹമത്സരാർഥിയായ ശ്രീനിഷുമായി പേളി പ്രണയത്തിലാകുന്നത്. 2019 മെയ് അഞ്ചിനാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയാണ് പ്രിയ താരജോഡികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.

ലോക്ക്ഡൗൺ സമയത്ത് പുതിയ വെബ്സീരിസിനും ഇരുവരും ചേർന്ന് തുടക്കമിട്ടിട്ടുണ്ട്. അവസ്ഥ എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Content Highlights : Pearley Maaney Celebrates 31st Birthday With Husband Srinish Aravind